ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റിയുടെ വിദ്യാഭ്യാസ സ്ഥാപനമായ മന്നം മെമ്മോറിയൽ എജുക്കേഷനൽ ട്രസ്റ്റ് സ്കൂളിന്റെ വാർഷികാഘോഷം സംഘടിപ്പിച്ചു. എം.എസ് നഗർ പട്ടേൽ കുളപ്പ റോഡിലുള്ള ഹൈസ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ആഘോഷം കെ.എൻ.എസ്.എസ് ചെയർമാൻ രാമചന്ദ്രൻ പാലേരി ഉദ്ഘാടനം ചെയ്തു. എം.എം.ഇ.ടി പ്രസിഡന്റ് ആർ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഗവ. ഫസ്റ്റ് ഗ്രേഡ് കോളജ് പ്രിൻസിപ്പൽ ബി.വി. കൃഷ്ണ മുഖ്യാതിഥിയായി.
എം.എം.ഇ.ടി സെക്രട്ടറി എൻ. കേശവ പിള്ള, ട്രഷറർ സതീഷ് കുമാർ, വൈസ് പ്രസിഡന്റ് ലഫ്.കേണൽ ശശിധരൻ നായർ, ജോയന്റ് സെക്രട്ടറി രഘുനാഥ പിള്ള, സ്കൂൾ പ്രിൻസിപ്പൽ ഷക്കില റാണി, പ്രധാനാധ്യാപിക ജോയ്സി എന്നിവർ പങ്കെടുത്തു. കഴിഞ്ഞ അധ്യയന വർഷം ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് വിതരണം ചെയ്തു. പ്രൈമറി, ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.