മംഗളൂരു പാർക്കിൽ സദാചാര ഗുണ്ടായിസം; രണ്ടു പേർ അറസ്റ്റിൽ, 17കാരനെതിരെ കേസ്

മംഗളൂരു: നഗരത്തിൽ മംഗളൂരു ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കദ്രി പാർക്കിൽ നഴ്സിങ് വിദ്യാർഥികളുടെ മതം ചോദിച്ച് അക്രമിച്ചു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരിസരവാസികളായ കെ. നിഥിൻ(18), യു.വി. ഹർഷ(18) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിൽ ഉണ്ടായിരുന്ന 17കാരനെതിരെ കേസെടുത്തു.

നഗരത്തിലെ നഴ്സിങ് കോളജ് വിദ്യാർഥിനി അഞ്ജന(20), മറ്റൊരു നഴ്സിങ് കോളജ് വിദ്യാർഥിയും സുഹൃത്തുമായ അഖിലിനൊപ്പം (20) വെള്ളിയാഴ്ച വൈകുന്നേരം പാർക്കിൽ എത്തിയപ്പോഴാണ് അക്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഇരുവരേയും വളഞ്ഞ മൂന്നംഗ സംഘം മതം ചോദിച്ച ശേഷം അഖിലിനെ മർദിക്കുകയായിരുന്നു. അഞ്ജനക്ക് നേരെ അസഭ്യം ചൊരിഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു.

രണ്ട് വിദ്യാർഥികളുടേയും ഫോട്ടോയും വീഡിയോയിലും പകർത്തി. വിവരം അറിഞ്ഞെത്തിയ പൊലീസാണ് അക്രമികളിൽ നിന്ന് ഇരുവരേയും രക്ഷപ്പെടുത്തിയത്.

Tags:    
News Summary - Moral Policing in Mangaluru Park; Two people arrested, case against 17-year-old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.