ബംഗളൂരു: നഗരകേന്ദ്രത്തിലെ പാർക്കിങ് പ്രശ്നങ്ങൾക്ക് പരിഹാരമായി ഫ്രീഡം പാർക്കിൽ നിർമിച്ച മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രം വ്യാഴാഴ്ച പൊതുജനങ്ങൾക്കായി തുറക്കും. മൂന്നു നിലകളിലായി പണിത പാർക്കിങ് കേന്ദ്രത്തിൽ ഒരേസമയം 600 കാറുകളും 750 ഇരുചക്രവാഹനങ്ങളും നിർത്തിയിടാൻ സൗകര്യങ്ങളുണ്ട്.
80 കോടി ചെലവിൽ നിർമിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം ബംഗളൂരു നഗരവികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർവഹിക്കുമെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) അധികൃതർ അറിയിച്ചു. ഒരു മണിക്കൂർ വാഹനം പാർക്ക് ചെയ്യാൻ ഇരുചക്രവാഹനത്തിന് 15 രൂപയും കാറുകൾക്ക് 25 രൂപയുമാണ് ബി.ബി.എം.പി നിശ്ചയിച്ച നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.