ബംഗളൂരു: പ്രസിദ്ധമായ നളചരിതം ആട്ടക്കഥയുടെ രണ്ടാം ദിനത്തിലെ കഥ ബംഗളൂരുവിലെ അരങ്ങിലാടി കഥകളി കലാകാരന്മാർ. ബാംഗ്ലൂർ ക്ലബ് ഫോർ കഥകളി ആൻഡ് ആർട്സ് (ബി.സി.കെ.എ) ഈസ്റ്റ് കൾചറൽ അസോസിയേഷനുമായി (ഇ.സി.എ) സഹകരിച്ച് ഇന്ദിര നഗർ ഇ.സി.എ ഓഡിറ്റോറിയത്തിലാണ് കഥകളിക്ക് വേദിയൊരുക്കിയത്.
ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയായി. കഥകളിയിലെ ഏറ്റവും കാൽപനികമായ രചനയായി പരിഗണിക്കപ്പെടുന്ന നളചരിതത്തിലെ രണ്ടാം അധ്യായമാണ് മൂന്നു മണിക്കൂർ നേരം ബംഗളൂരു പ്രവാസി മലയാളികൾക്ക് മുന്നിൽ കലാകാരന്മാർ ആടിത്തീർത്തത്.
നളനായി കലാമണ്ഡലം ബാഗ്യോ, ദമയന്തിയായി പൂർണിമ മേനോൻ, കലിയായി കലാനിലയം ശ്രീജിത്ത് സുന്ദർ, പുഷ്കരനായി കലാമണ്ഡലം വൈശാഖ്, ദ്വാപരനായി വിഷ്ണു വെള്ളേക്കാട് എന്നിവർ വേഷമിട്ടു. പിന്നണിയിൽ ശ്രീരാഗ് വർമ, അഭിജിത് വാര്യർ എന്നിവർ പദംചൊല്ലി. കലാമണ്ഡലം സുധീഷ് (ചെണ്ട), കലാമണ്ഡലം ശ്രീജിത്ത് (മദ്ദളം), കലാമണ്ഡലം വൈശാഖ്, കലാമണ്ഡലം ഷിബു (ചുട്ടി), ബാലൻ, കുട്ടൻ, മോഹനൻ (വസ്ത്രാലങ്കാരം), മഞ്ജുതാര, മാങ്കോട് (ചമയം) എന്നിവർ അണിയറയിൽ പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.