മംഗളൂരു: സമാധാനത്തിന്റെയും ശാന്തിയുടെ പ്രഭ പരത്തിയ ദൈവദൂതനായ പ്രവാചകനെ നിന്ദിച്ചതിലൂടെ മാനവികതയെ നിരാകരിക്കുകയാണ് നരസിംഹാനന്ദ ചെയ്തതെന്ന് മൗലാന അബ്ദുൽ അലീം അഭിപ്രായപ്പെട്ടു. പ്രതിഷേധ റാലിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഉയർത്തിപ്പിടിക്കേണ്ട മതേതര, മാനവിക നിലപാടുകൾക്ക് ഇടങ്കോലിടുന്ന നരസിംഹാനന്ദയെ സാമൂഹിക വിരുദ്ധൻ എന്ന് വിളിച്ചാൽ അധികമാവില്ലെന്ന് അലീം തുടർന്നു.
വിദ്വേഷ പ്രചാരണം ശൈലിയാക്കിയ നരസിംഹാനന്ദയെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് മംഗളൂരു ശാന്തി പ്രകാശനം മാനേജർ മുഹമ്മദ് കുഞ്ഞി പറഞ്ഞു. കർണാടക സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഉത്തര കന്നട ജില്ല ആസ്ഥാനത്തേക്ക് ‘കാർവാർ ചലോ’ മാർച്ച് സംഘടിപ്പിക്കുമെന്ന് മജ്ലിസെ ഇസ്ലാഹ് വ തൻസീം പ്രസിഡന്റ് ഇനായത്തുല്ല ശബന്ദ്രി പ്രഖ്യാപിച്ചു. തൻസീം ജനറൽ സെക്രട്ടറി എം.ജെ. അബ്ദുർറഖീബ് എന്നിവർ സംസാരിച്ചു.
വിദ്വേഷ പ്രസംഗകനെതിരെ യു.എ.പി.എ ചുമത്തണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുന്ന നിവേദനം അഡ്വ. ഇംറാൻ ലങ്ക വായിച്ചു. ഇത് പിന്നീട് ഭട്കൽ അസി. കമീഷണർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.