നരേന്ദ്ര മോദി ത​െൻറ തന്തയുടെ സ്വത്തല്ലെന്ന് ബി.ജെ.പി എം.പിയോട് കെ.എസ്. ഈശ്വരപ്പ

ബംഗളൂരു: കർണാടകയിൽ ബി.ജെ.പിക്ക് ലോക് സഭ ഇലക്ഷൻ ട്രാജഡിയായ ശിവമോഗ മണ്ഡലം റിബൽ സ്ഥാനാർഥി കെ.എസ്.ഈശ്വരപ്പയുടെ നീക്കങ്ങൾ പൊതുജനങ്ങളിൽ ചിരി പടർത്തുന്നു. സിറ്റിംഗ് എം.പി.യും ശിവമോഗയിൽ ബി.ജെ.പി സ്ഥാനാർഥിയുമായ ബി.വൈ.രാഘവേന്ദ്രയും മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഈശ്വരപ്പയും തമ്മിലുള്ള വാക് പോരാണ് ഒടുവിൽ ചർച്ചയാവുന്നത്. ഈശ്വരപ്പ തന്റെ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും കൂടി ഉൾപ്പെട്ട പോസ്റ്ററുകളും ബോർഡുകളുമാണ് ഉപയോഗിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ച ബി.വൈ.രാഘവേന്ദ്രക്ക് ഈശ്വരപ്പയുടെ തിരിച്ചടി ഇങ്ങിനെ: നരേന്ദ്ര മോദി തന്റെ തന്തയുടെ സ്വത്തല്ല "

മുൻമുഖ്യമന്ത്രിയും ബി.ജെ.പി കേന്ദ്ര പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്.യദ്യൂരപ്പയാണ് രാഘവേന്ദ്രയുടെ പിതാവ്. ഹാവേരി മണ്ഡലത്തിൽ തന്റെ മകൻ കെ.ഇ.കാന്തേശിനെ സ്ഥാനാർഥിയാക്കാമെന്ന് ഉറപ്പു നൽകിയ യദ്യൂരപ്പ ചതിച്ചുവെന്ന് ആരോപിച്ചാണ് ഈശ്വരപ്പ റിബൽ സ്ഥാനാർഥിയായി രംഗത്ത് വന്നത്.

ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാൻ നടത്തിയ ശ്രമങ്ങൾ പരായപ്പെട്ട് തിരിച്ചെത്തിയ ശേഷമാണ് ഈശ്വരപ്പ മത്സര രംഗത്ത് ഉറച്ചു നിൽക്കുന്നത്. "പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭഗവാൻ രാമനും എന്റെ ഹൃദയത്തിലുണ്ട്. അമിത്ഷാ നിർദേശിച്ച പ്രകാരമാണ് താൻ ഡൽഹിയിൽ അദ്ദേഹത്തെ കാണാൻ പോയത്.കാണാൻ സൗകര്യം ഇല്ലെന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അത് തനിക്ക് സ്വതന്ത്രനായി മത്സരിക്കാനുള്ള അവസരമായി കാണുന്നു.പാർട്ടിയുടെ മുതിർന്ന നേതാവ് ആവശ്യപ്പെട്ടാൽ ചെന്നു കാണാതിരിക്കുന്നതെങ്ങിനെ? അതാണ് പോയത്.കർണാടകയിൽ 28 ലോക്സഭ സീറ്റുകളിൽ ശിവമോഗ ഒഴികെ എല്ലായിടത്തും ബിജെപി സ്ഥാനാർഥികൾ ജയിക്കും.ശിവമോഗയിൽ താനാണ് ജയിക്കുക"-ഈശ്വരപ്പ അവകാശപ്പെടുന്നു. മോദി പടം ഉപയോഗം വാക്പോരിൽ ഒതുക്കാതെ ഈശ്വരപ്പ കോടതിയേയും സമീപിച്ചു. നരേന്ദ്ര മോദിയുടെ പടം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിൽ നിന്ന് ബിജെപി നേതാക്കളെ വിലക്കണം എന്നാണ് ശിവമോഗ ജില്ല കോടതിയിൽ ഫയൽ ചെയ്ത ഹരജിയിലെ ആവശ്യം.

Tags:    
News Summary - Narendra Modi is not his father's property KS Eshwarappa to BJP M

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.