ബംഗളൂരു: ജി.സി.യു ഇൻകുബേഷൻ ഫൗണ്ടേഷൻ നെക്സ്റ്റ് ഗ്രിഡുമായി സഹകരിച്ച് ഗാർഡൻ സിറ്റി യൂനിവേഴ്സിറ്റി കാമ്പസിൽ നവസംരംഭക മേള സംഘടിപ്പിച്ചു. നവസംരംഭകർക്കും നിക്ഷേപകർക്കും വേണ്ടിയുള്ള ധനസഹായത്തിനുള്ള അവസരങ്ങൾ, ബിസിനസ് ആശയങ്ങളുടെ ഭൗതിക ചർച്ചകൾ, ലോക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള ചർച്ചകൾ എന്നിവയുൾപ്പെട്ട ഒരു ബൃഹദ് വേദിയായി മേള മാറി. പ്രമുഖ സംരംഭകർ, നിക്ഷേപകർ, വിവിധ കമ്പനികളുടെ സി.ഇ.ഒമാർ, സ്റ്റാർട്ടപ് സംരംഭങ്ങൾ, ബാങ്കർമാർ, വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഹൗസിങ് സ്റ്റാർട്ടപ്പുകൾ, സ്ഥാപിത സംഘടനകൾ, വ്യക്തികളുടെ പ്രോജക്ടുകൾ തുടങ്ങി നിരവധി കാര്യങ്ങൾക്കായി ജി.സി.യു ഇൻകുബേഷൻ ഫൗണ്ടേഷൻ തുറന്നിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച മാലദ്വീപിന്റെ ബംഗളൂരുവിലെ ഓണററി കോൺസുലേറ്റ് ജനറലും ജി.സി.യു ചാൻസലറുമായ ഡോ. ജോസഫ് വി.ജി പറഞ്ഞു.
മോഡറേറ്റർ മൈഥിലി, അരുൺ കുമാർ, രഘുനന്ദൻ, സുന്ദർ സമർത് എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. ഹേമന്ത് കൃഷ്ണ, വിവേക് ഡി.എസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.