മംഗളൂരു: നിപ പ്രതിരോധത്തിന്റെ ഭാഗമായി ദക്ഷിണ കന്നട ജില്ലയിൽ കേരളവുമായി അതിർത്തി പങ്കിടുന്ന തലപ്പാടി ഉൾപ്പെടെ മംഗളൂരു, സുള്ള്യ, പുത്തൂർ, ബണ്ട്വാൾ താലൂക്കുകളിലെ 11 ചെക്പോസ്റ്റുകളിൽ വാഹന പരിശോധന ശക്തമാക്കി. ഡോക്ടർ, ആരോഗ്യ പ്രവർത്തകർ, പൊലീസ് അടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.
ശനിയാഴ്ച തലപ്പാടി ചെക്പോസ്റ്റിൽ കോഴിക്കോട്, വടകര എന്നിവിടങ്ങളിൽനിന്നുള്ള 70 വാഹനങ്ങളിലെ യാത്രക്കാരെ പരിശോധിച്ചതായി ജില്ല ആരോഗ്യ-കുടുംബ ക്ഷേമ ഓഫിസർ ഡോ. സുദർശൻ പറഞ്ഞു. അതിർത്തികളിലെ പരിശോധനകളിൽ ഇതുവരെ ആർക്കും പനി ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. ശരീര താപം പരിശോധിച്ച് പേരുവിവരങ്ങൾ രേഖപ്പെടുത്തി വിടുകയാണ് ചെയ്യുന്നത്. രോഗലക്ഷണം കണ്ടാൽ പ്രവേശിപ്പിക്കാൻ മംഗളൂരു ജില്ല ഗവ. വെന്റ് ലോക് ആശുപത്രിയിൽ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. താലൂക്കാശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഈ സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.