ബംഗളൂരു: ജെ.ഡി.എസ്-ബി.ജെ.പി സഖ്യത്തെ കുറിച്ച് പ്രതികരിച്ച് അധ്യക്ഷൻ സി.എം ഇബ്രാഹിം. രാഷ്ട്രീയത്തിൽ ഒന്നും രഹസ്യമാക്കി വെക്കേണ്ടതില്ലെന്ന് സി.എം ഇബ്രാഹിം പറഞ്ഞു.
എച്ച്.ഡി കുമാരസ്വാമി തനിക്ക് ഇളയ സഹോദരനും ദേവഗൗഡ പിതാവിനും തുല്യവുമാണ്. ഇരുവരെയും ബഹുമാനിക്കുന്നു. അമിത് ഷായുമായി കുമാരസ്വാമി കൂടിക്കാഴ്ച നടത്തിയത് തന്നെ വേദനിപ്പിച്ചു. പാർട്ടിയെ സംബന്ധിച്ച് ഏത് തീരുമാനവും എടുക്കുന്നത് അധ്യക്ഷനാണ്.
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതാണ് ദേവഗൗഡയുടെ നേതൃത്വം. ബി.ജെ.പി ദേവഗൗഡയുടെ അടുത്തേക്ക് വരേണ്ടിയിരുന്നു. ബി.ജെ.പിയുടെ അടുത്തേക്ക് കുമാരസ്വാമി പോയത് വേദനിപ്പിച്ചു. പാർട്ടി അധ്യക്ഷനോട് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് കുമാരസ്വാമി പറഞ്ഞത്. രാഷ്ട്രീയത്തിൽ ഒന്നും രഹസ്യമാക്കി വെക്കേണ്ടതില്ലെന്നും സി.എം ഇബ്രാഹിം ചൂണ്ടിക്കാട്ടി.
ജെ.ഡി.എസ് സെപ്റ്റംബർ 22നാണ് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിയുടെ ഭാഗമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.