ബംഗളൂരു: ഒകാലിപുരം വടൽ നാഗരാജ് റോഡിൽ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരായി പൊതു ചുമരുകളിൽ പതിച്ച പോസ്റ്ററുകൾക്കെതിരെ മഗഡി റോഡ് പൊലീസ് കേസെടുത്തു. രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി സ്ത്രീകളെ ഉപയോഗിച്ചെന്ന തരത്തിലുള്ള പോസ്റ്ററുകൾക്കെതിരെയാണ് കേസെടുത്തത്. ഹാസനിലെ പ്രജ്വൽ രേവണ്ണയുടെ വിവാദ വിഡിയോകൾ ഡി.കെ ശിവകുമാറാണ് പ്രചരിപ്പിച്ചത് എന്നാരോപിച്ചായിരുന്നു പോസ്റ്ററുകൾ പതിച്ചത്. ഐ.പി.സി 290 പ്രകാരമാണ് കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.