കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​ർ ജൂ​ബി​ലി കോ​ള​ജി​ൽ ന​ട​ന്ന മെ​ഗാ തി​രു​വാ​തി​ര

കന്നടയോണം

കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​ർ ജൂ​ബി​ലി കോ​ള​ജ് ഓ​ണോ​ത്സ​വം

ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​റി​ന്റെ ജൂ​ബി​ലി കോ​ള​ജ് വി​പു​ല​മാ​യ ഓ​ണോ​ത്സ​വ​വും ഓ​ണ​വി​രു​ന്നു​മൊ​രു​ക്കി. ആ​ഘോ​ഷ പ​രി​പാ​ടി സ​മാ​ജം പ്ര​സി​ഡ​ന്റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ് എം.​പി. വി​ജ​യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡെ​ന്നി​സ് പോ​ൾ, ട്ര​ഷ​റ​ർ എം.​കെ. ച​ന്ദ്ര​ൻ, എ​ജു​ക്കേ​ഷ​ന​ൽ സെ​ക്ര​ട്ട​റി ച​ന്ദ്ര​ശേ​ഖ​ര കു​റു​പ്പ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ബീ​നോ ശി​വ​ദാ​സ്, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബേ​ബി ജോ​ർ​ജ്‌, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബാ​ബു ഭാ​സ്‌​ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കോ​ള​ജ് അ​ധ്യാ​പി​ക സ്വ​പ്ന ശ​ങ്ക​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ പ​രി​പാ​ടി​ക​ൾ ജൂ​ബി​ലി സി.​ബി.​എ​സ്.​ഇ പ്രി​ൻ​സി​പ്പ​ൽ രേ​ഖ കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​ത വി​ഭാ​ഗം ചെ​യ​ർ പേ​ഴ്സ​ൻ ഗ്രേ​സി പീ​റ്റ​ർ, ക​ൺ​വീ​ന​ർ സ​ര​സ​മ്മ സ​ദാ​ന​ന്ദ​ൻ, യു​വ​ജ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ ശ്രു​തി എം.​ജെ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മെ​ഗാ തി​രു​വാ​തി​ര, മാ​ർ​ഗം​ക​ളി, ഒ​പ്പ​ന, ചെ​ണ്ട​നൃ​ത്തം, സം​ഘ​നൃ​ത്തം തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റി. കോ​ള​ജ് യൂ​നി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ജ​യ​ശ്രീ ന​ന്ദി പ​റ​ഞ്ഞു.

കൈ​ര​ളി ക​ലാ​സ​മി​തി ഓ​ണോ​ത്സ​വം

ബം​ഗ​ളൂ​രു: കൈ​ര​ളി ക​ലാ​സ​മി​തി ഓ​ണോ​ത്സ​വം കൈ​ര​ളി ക​ലാ​സ​മി​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ന​ട​ക്കും. സാ​ഹി​ത്യ​കാ​ര​ൻ ബെ​ന്യാ​മി​ൻ, കെ.​ആ​ർ പു​രം എം.​എ​ൽ.​എ ബൈ​ര​തി ബ​സ​വ​രാ​ജ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​വും. രാ​വി​ലെ പൂ​ക്ക​ള മ​ത്സ​ര​ത്തോ​ടെ ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​വും.

ഫാ​ൻ​സി ഡ്ര​സ് മ​ത്സ​രം, കൈ​ര​ളി മ​ഹി​ള​വേ​ദി​യു​ടെ​യും കൈ​ര​ളി നി​ല​യം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും യു​വ​ജ​ന​വേ​ദി​യു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ഓ​ണ​സ​ദ്യ​യും ഒ​രു​ക്കും.

പൊ​തു​പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ് സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. സു​ധീ​ഷ്, ട്ര​ഷ​റ​ർ വി.​എം. രാ​ജീ​വ്, വൈ​സ് പ്ര​സി​ഡ​ന്റ് രാ​ധാ​കൃ​ഷ്ണ​ൻ ജെ. ​നാ​യ​ർ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും.

വി​ഷ്ണു അ​ശോ​ക്, ജ​യ​ൻ ഇ​യ്യ​ക്കാ​ട് എ​ന്നി​വ​രു​ടെ സം​ഗീ​ത പ​രി​പാ​ടി അ​ര​ങ്ങേ​റും. പി​ന്ന​ണി ഗാ​യ​ക​ൻ മ​ധു ബാ​ല​കൃ​ഷ്ണ​നും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള ആ​ഘോ​ഷ​ത്തി​ന് മാ​റ്റേ​കും. ഫോ​ൺ: 98454 39090

ഡി.​ആ​ർ.​ഡി.​ഒ ഓ​ണാ​ഘോ​ഷം

ബം​ഗ​ളൂ​രു: ഡി.​ആ​ർ.​ഡി.​ഒ ഓ​ണാ​ഘോ​ഷം ഒ​ക്ടോ​ബ​ർ 25, 26 തീ​യ​തി​ക​ളി​ൽ ക​ഗ്ഗ​ദാ​സ​പു​ര​യി​ലെ വി​ജ​യ്കി​ര​ൺ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ക്കും. നി​യു​ക്ത ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ (എ.​ഇ.​ആ​ർ.​ഒ) ഡോ. ​രാ​ജ​ല​ക്ഷ്മി മേ​നോ​ൻ മു​ഖ്യാ​തി​ഥി ആ​കും. ഡി.​ആ​ർ.​ഡി.​ഒ മ​ഞ്ചാ​ടി​ക്കൂ​ട്ടം ന​ട​ത്തു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ദ്യ ദി​ന​ത്തി​ലും പൂ​ക്ക​ള മ​ത്സ​രം, ഓ​ണ​സ​ദ്യ, ഗാ​യ​ക​ൻ അ​ഫ്സ​ൽ, ന​ട​ൻ നി​ർ​മ​ൽ പാ​ലാ​ഴി തു​ട​ങ്ങി​യ​വ​ർ ന​യി​ക്കു​ന്ന മെ​ഗാ​ഷോ ര​ണ്ടാം ദി​വ​സ​വും അ​ര​ങ്ങേ​റും.

ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള ചി​ത്ര​ര​ച​ന, പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ൾ ഒ​ക്ടോ​ബ​ർ ര​ണ്ടി​നും കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ഒ​ക്ടോ​ബ​ർ അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ലും ഡി.​ആ​ർ.​ഡി.​ഒ ടൗ​ൺ​ഷി​പ് പ​രി​സ​ര​ങ്ങ​ളി​ൽ ന​ട​ക്കും. ഫോ​ൺ: 94490 49853.

മ​ല​യാ​ളി ഫാ​മി​ലി അ​സോ. ഓ​ണാ​ഘോ​ഷം

ബം​ഗ​ളൂ​രു: ദൊം​ലു​ർ മ​ല​യാ​ളി ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ ‘പൊ​ന്നോ​ണ സം​ഗ​മം 2024’ എ​ന്ന പേ​രി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ക​ന​ക്പു​ര​യി​ലെ റി​സോ​ർ​ട്ടി​ൽ ന​ട​ന്ന ആ​ഘോ​ഷം മു​തി​ർ​ന്ന അം​ഗം കേ​ണ​ൽ ഗം​ഗാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു പു​റ​മെ, ക​സേ​ര​ക​ളി, വ​ടം​വ​ലി, വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റി. മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ്ര​ഭാ​ക​ര​ൻ നാ​യ​ർ, ടി.​എ. സ​നി​ൽ കു​മാ​ർ, ആ​ർ. ബി​ജു, ആ​ർ. രാ​ജേ​ഷ് കു​മാ​ർ, ആ​ർ. അ​നി​ൽ കു​മാ​ർ, ഇ. ​പ്ര​താ​പ​ൻ, അ​നൂ​പ് ജ്യോ​തി​ഷ്, ശ്യാ​മ​ള, ഡോ. ​ചി​ത്ര, ശാ​ന്ത, അ​ർ​ച്ച​ന, സ​രി​ത, ര​മ്യ, പി. ​അ​ർ​ച്ച​ന തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Onam-Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.