ബംഗളൂരു: ബാംഗ്ലൂർ കവിക്കൂട്ടത്തിന്റെ കാവ്യഭൂമി പരിപാടി ജൂൺ നാലിന് വൈകീട്ട് മൂന്നുമുതൽ ഇന്ദിര നഗർ റോട്ടറി ഹാളിൽ നടക്കും. ഒ.എൻ.വി അനുസ്മരണവും പുസ്തക പ്രകാശനവും കവിയരങ്ങും നടക്കും. കവി രാജൻ കൈലാസ് മുഖ്യാതിഥിയാകും. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്യും. രാജൻ കൈലാസിന്റെ ‘മാവുപൂക്കാത്ത കാലം’ കവിത സമാഹാരത്തിന്റെ രണ്ടാം പതിപ്പും രമ പിഷാരടിയുടെ കവിത സമാഹരമായ ‘ഗൂഢം’, ഇന്ദുലേഖ കൃഷ്ണ വാസുകിയുടെ ‘അവൾ ഒരു കടൽദൂരം’ എന്നീ കൃതികളുടെ പ്രകാശനവും ചടങ്ങിൽ നടക്കും. എഴുത്തുകാരായ ഇന്ദിര ബാലൻ, സലിംകുമാർ, രമ പിഷാരടി എന്നിവർ പുസ്തകങ്ങൾ സ്വീകരിക്കും. രുക്മിണി സുധാകരൻ, എം.ബി. മോഹൻദാസ്, ശ്രീദേവി ഗോപാൽ, മൗലിക ജി. നായർ എന്നിവരുടെ കവിതാലാപനം ഉണ്ടാകും. സിന്ധു ഗാഥ അതിഥികളെ പരിചയപ്പെടുത്തും. മലയാളം മിഷൻ പ്രവർത്തകനും ഭാഷാമയൂരം പുരസ്കാര ജേതാവുമായ കെ. ദാമോദരൻ മാഷിനെയും ‘എ ബെർത്ഡേ’ എന്ന ഷോർട്ട് ഫിലിമിന് രാജ്യാന്തര അംഗീകാരം നേടിയ കെ.കെ. പ്രേംരാജിനെയും ആദരിക്കും. ഫോൺ: 9611101411, 9886780371.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.