ബംഗളൂരു: പോക്സോ കേസിലെ പ്രതിക്ക് പ്രത്യേക കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ കർണാടക ഹൈകോടതി പത്തുവർഷമായി കുറച്ചു. പരമാവധി ശിക്ഷ ചുമത്തുമ്പോൾ മതിയായ കാരണങ്ങൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണിത്.
അതേസമയം, പിഴത്തുക 5,000 രൂപയിൽനിന്ന് 25,000 രൂപയാക്കിയിട്ടുണ്ട്. ചിക്കമഗളൂരു സ്വദേശിയായ 27കാരൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാർ, സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്.
2016 ജൂണിലാണ് അയൽവാസിയായ പെൺകുട്ടിയെ പ്രതി സൗഹൃദം നടിച്ച് പീഡിപ്പിച്ചത്. പെൺകുട്ടി ഗർഭിണിയായതിനെത്തുടർന്ന് 2016 ഡിസംബറിൽ പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. ഡി.എൻ.എ. പരിശോധനയിൽ പ്രതിയാണ് ഗർഭസ്ഥശിശുവിന്റെ പിതാവെന്ന് കണ്ടെത്തി.
2018 ജൂൺ 11നാണ് ചിക്കമഗളൂരുവിലെ പ്രത്യേക കോടതി പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 5,000 രൂപ പിഴയും വിധിച്ചു. പെൺകുട്ടിയുടെ പ്രായം തെളിയിക്കപ്പെട്ടിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിധിക്കെതിരേ പ്രതി ഹൈകോടതിയിൽ ഹരജി നൽകി. പരമാവധി ശിക്ഷ വിധിക്കാൻ പ്രത്യേക കോടതി മതിയായ കാരണങ്ങൾ നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.