ബംഗളൂരു: നഗരത്തിലെ സ്വകാര്യ സ്കൂളുകളിൽ നിർബന്ധമായും സി.സി.ടി.വി കാമറകളും മെറ്റൽ ഡിറ്റക്ടറുകളും സ്ഥാപിക്കണമെന്ന് പൊലീസ്. സ്കൂളുകൾക്ക് ഇത്തരം നോട്ടീസ് ലഭിക്കുന്നുണ്ടെന്ന് കർണാടക സ്വകാര്യ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ അധികൃതർ പറഞ്ഞു. പ്രവേശന കവാടത്തിൽ സ്ഥിരം മെറ്റൽ ഡിറ്റക്ടർ, കൊണ്ടുനടക്കാവുന്ന മെറ്റൽ ഡിറ്റക്ടർ എന്നിവയാണ് സ്കൂളുകളിൽ വേണ്ടത്. മൈതാനത്തും കവാടങ്ങളിലും വ്യക്തമായ ദൃശ്യങ്ങൾ ലഭിക്കുന്ന കാമറകൾ സ്ഥാപിക്കണം. ഇവ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച ജീവനക്കാരെ നിയോഗിക്കണം.
എന്നാൽ, ഇതിനെ എതിർക്കുമെന്നും സർക്കാർ സ്കൂളുകൾക്കില്ലാത്ത നിർദേശങ്ങൾ സ്വകാര്യ സ്കൂളുകൾക്ക് നൽകുന്നത് വിവേചനമാണെന്നുമാണ് അസോസിയേഷൻ നിലപാട്. ഇത്തരം ഉപകരണങ്ങൾ വാങ്ങാൻ വൻതുക ആവശ്യമാണ്. 2016ലും പൊലീസ് ഇത്തരം നിർദേശം നൽകിയിരുന്നുവെങ്കിലും മാനേജ്മെന്റ് അസോസിയേഷൻ ഹൈകോടതിയിൽനിന്ന് അനുകൂല വിധി നേടുകയായിരുന്നു. എന്നാൽ, പൊതുസ്ഥലം എന്ന നിലയിലാണ് സ്വകാര്യ സ്കൂളുകളെ പരിഗണിക്കുന്നതെന്നും കൃത്യമായ പരിശോധനകൾ ഇവിടങ്ങളിൽ ഉണ്ടാകണമെന്നും കുട്ടികളുടെ സുരക്ഷക്കായാണ് നിർദേശമെന്നുമാണ് പൊലീസ് നോട്ടീസിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.