ബംഗളൂരു: സംസ്ഥാനത്തെ 15 ജില്ലകളിൽ വനിത പ്രീ-ഗ്രാജ്വേറ്റ് കോളജുകൾ സ്ഥാപിക്കുന്നതിന് സംസ്ഥാന വഖഫ് ബോർഡ് അംഗീകാരം നൽകിയതായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, വഖഫ് മന്ത്രി സമീർ അഹ്മദ് ഖാൻ. കലബുറഗിയിൽ സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. 47.76 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.
ബാഗൽകോട്ട്, ചിത്രദുർഗ, ബിദർ, ബെല്ലാരി, കൊപ്പാൽ, മൈസൂരു, ബംഗളൂരു, ചിക്കബല്ലാപുര, വിജയനഗര, കലബുറഗി, ഉഡുപ്പി, വിജയപുര, കോലാർ, ദാവൻഗരെ, ധാർവാഡ് എന്നിവിടങ്ങളിലാണ് കോളജുകൾ സ്ഥാപിക്കാനുദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസം കലബുറഗിയിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ 11,770 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് മന്ത്രിസഭ അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.