ബംഗളൂരു: പെരുന്നാൾ ആഘോഷത്തിനായി കൂടുതൽ പേർ നാട്ടിലേക്ക് പോകുന്ന ദിവസങ്ങളിൽ സ്വകാര്യ ബസുകൾ മൂന്നിരട്ടി വരെ അധിക നിരക്ക് ഈടാക്കുന്നതായി ആക്ഷേപം. കേരള, കർണാടക ആർ.ടി.സി സ്പെഷൽ ബസുകൾ ഉൾപ്പെടെ എണ്ണം കൂട്ടിയിട്ടും സീറ്റുകൾ ഇല്ലാത്ത സ്ഥിതിയാണ്. പെരുന്നാൾ തിങ്കളാഴ്ച ആയതിനാൽ തുടർച്ചയായി മൂന്നു ദിവസം അവധി ലഭിക്കുന്നതാണ് തിരക്ക് കൂടാൻ കാരണം. കോഴിക്കോടേക്ക് നോൺ എ.സി സ്ലീപ്പർ ബസിലെ ടിക്കറ്റ് നിരക്ക് 5000 രൂപ വരെ ഉയർന്നു. സാധാരണ 1000 മുതൽ 1500 വരെ ഉണ്ടായിരുന്ന തുകയാണ് ഇപ്പോൾ 5000 ആയി ഉയർത്തിയത്. കേരള ആർ.ടി.സിയുടെ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള പകൽ സർവിസുകളിൽപോലും ടിക്കറ്റുകൾ തീർന്നു. മലബാർ ഭാഗത്തേക്കുള്ള യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ്, മംഗളൂരു വഴിയുള്ള കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തേ തീർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.