ബംഗളൂരു: പാർലമെന്റിൽ നടന്ന അനിഷ്ട സംഭവങ്ങളിൽ പ്രതിയായ യുവാക്കൾക്ക് പാസ് നൽകിയ ബി.ജെ.പി യുവമോർച്ച നേതാവും മൈസൂരു-കുടക് എം.പിയുമായ പ്രതാപ് സിംഹയുടെ ഓഫിസിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ബുധനാഴ്ച വൈകീട്ട് മൈസൂരുവിലെ ജലദർശി ഗസ്റ്റ് ഹൗസിലെ ഓഫിസിന് മുന്നിലാണ് സിംഹക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്ലക്കാർഡുകളുമായി പ്രതിഷേധം സംഘടിപ്പിച്ചത്.
പാർലമെന്റിൽ അരങ്ങേറിയ സംഭവങ്ങൾക്ക് പ്രതാപ് സിംഹയാണ് ഉത്തരവാദിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. പ്രതിഷേധം അനിഷ്ട സംഭവങ്ങളിലേക്ക് കടക്കുന്നത് തടയാൻ എം.പിയുടെ ഓഫിസ് പരിസരത്ത് വൻ പൊലീസ് സന്നാഹം തന്നെ ഒരുക്കിയിരുന്നു. പ്രതിഷേധത്തിന് മൈസൂരു സിറ്റി, റൂറൽ കമ്മിറ്റികൾ നേതൃത്വം നൽകി.
സുരക്ഷ വീഴ്ചയെ തുടർന്ന് പാർലമെന്റ് നിർത്തിവെച്ചപ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റ് വളപ്പിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.