ദീ​പ്തി വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മം

ഉ​ദ്​​ഘാ​ട​ന ചടങ്ങിൽനിന്ന്

പൊതുയോഗവും കുടുംബസംഗമവും

ബംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍റെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ചൊക്കസാന്ദ്രയിലെ മഹിമപ്പ സ്‌കൂളില്‍ നടന്നു. മികച്ച സാമൂഹിക സേവനത്തിനുള്ള ദീപ്തി അവാര്‍ഡ് നേടിയ ദാസറഹള്ളി എം.എല്‍.എ ആര്‍. മഞ്ജുനാഥ് മുഖ്യാതിഥിയായിരുന്നു. വിദ്യാദീപ്തി വിതരണം, മഹിളാദീപ്തി, യുവദീപ്തി രൂപവത്കരണം എന്നിവ നടന്നു.

ഫ്രണ്ട്‌സ് സ്‌കീം ഇന്‍ ചാര്‍ജ് പി.കെ. സജിയെ ആദരിച്ചു. അവാര്‍ഡ് ഫലകവും ഉപഹാരവും ദീപ്തി ഭാരവാഹികള്‍ എം.എല്‍.എക്ക് സമ്മാനിച്ചു. മുന്‍ നഗരസഭാംഗം എം. മുനിസ്വാമി, അഡ്വ. സത്യന്‍ പുത്തൂര്‍, കെ. സന്തോഷ് കുമാര്‍, സി.ഡി. ആന്റണി, ബേബിജോണ്‍, ഇ. കൃഷ്ണദാസ്, ജി. സനില്‍കുമാര്‍, പി. കൃഷ്ണകുമാര്‍, സന്തോഷ് ടി. ജോണ്‍ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Public meeting and family gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.