ബംഗളൂരു: ബംഗളൂരു പുരോഗമന കലാസാഹിത്യ സംഘം നടത്തുന്ന 'കാവ്യശാല' ദ്വിദിന കവിതക്യാമ്പ് ജനുവരി 28, 29 തീയതികളിൽ കോർപറേഷൻ സർക്കിളിനടുത്തുള്ള എസ്.സി.എം ഹാളിലും വി.ടി. പാരഡൈസ് ഹാളിലുമായി നടക്കും. കവി പി.എൻ. ഗോപീകൃഷ്ണൻ, നിരൂപകൻ കെ.വി. സജയ്, കവിയും ഗാനരചയിതാവുമായ അൻവർ അലി എന്നിവർ ക്യാമ്പ് നയിക്കും.
വിവിധ സെഷനുകളിലായി കാവ്യരചനയുടെ വിഭിന്ന ആവിഷ്കാര തലങ്ങൾ പ്രതിപാദ്യമാവും. ക്യാമ്പംഗങ്ങളുടെ കവിതാവിഷ്ക്കാരങ്ങളും അവരുടെ രചനകളുടെ ആഴത്തിലുള്ള വിശകലനങ്ങളും എഴുത്തുകാർക്ക് കാവ്യരചനയുടെ പുതിയ പാഠങ്ങൾ പകർന്നുനൽകും. ബംഗളൂരുവിലും ഇതര പ്രവാസനഗരങ്ങളിലും കേരളത്തിൽ നിന്നുള്ള കവികളും സാംസ്കാരിക പ്രവർത്തകരും ഒത്തുചേരും.
ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കവികൾ ജനുവരി 20ന് മുമ്പ് രജിസ്റ്റർ ചെയ്യണം. അംഗങ്ങൾക്ക് ക്യാമ്പ്സ്ഥലത്തുതന്നെ ഭക്ഷണവും താമസസൗകര്യവും ലഭ്യമാക്കും. ക്യാമ്പിൽ അവതരിപ്പിക്കാനുള്ള ഒന്നോ രണ്ടോ സ്വന്തം രചനകളുമായി 9845853362, 9448574062 എന്നീ ഫോൺ നമ്പറുകളിലോ pukasablr@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെട്ടാണ് രജിസ്റ്റർ ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.