റോണാൾഡ് റോബൊ

പി.ഡബ്ല്യു.ഡി എഞ്ചിനീയർ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിൽ

മംഗളൂരു: കർണാടക പൊതുമരാമത്ത് എഞ്ചിനിയറെ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ബൊൺഡെൽ ഓഫീസിലെ ഗുണനിലവാരം പരിശോധന വിഭാഗം ജൂനിയർ എഞ്ചിനിയർ റോണാൾഡ് റോബൊയാണ് അറസ്റ്റിലായത്.

കരാറുകാരൻ പ്രഭാകർ നായ്കിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ലോകായുക്ത ഒരുക്കിയ കെണിയിൽ എഞ്ചിനീയർ കുടുങ്ങുകയായിരുന്നു.ബെൽത്തങ്ങാടി താലൂക്കിൽ രണ്ട് പട്ടികജാതി,വർഗ കോളനികളിലെ പ്രവൃത്തികളുടെ പരിശോധന റിപ്പോർട്ട് നൽകുന്നതിന് 22,000 രൂപയാണ് എഞ്ചിനീയർ കൈക്കൂലി ആവശ്യപ്പെട്ടത്.45 ലക്ഷം രൂപ ചെലവിലാണ് കരാറുകാരൻ പ്രവൃത്തികൾ പൂർത്തിയാക്കിയത്.

കൈക്കൂലി നൽകാൻ കൂട്ടാക്കാത്തതിനാൽ ഗുണനിലവാര പരിശോധന റിപ്പോർട്ട് സമർപ്പണം നീട്ടിക്കൊണ്ടുപോയി. കരാറുകാരന്റെ പരാതി സ്വീകരിച്ച് ലോകായുക്ത പൊലീസ് സൂപ്രണ്ട് സി.എ.സൈമന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി .അടയാളപ്പെടുത്തിയ നോട്ടുകളുമായി കരാറുകാരനെ പിഡബ്ല്യുഡി ഓഫീസിൽ എഞ്ചിനിയിറുടെ അരികിലേക്ക് അയച്ച ലോകായുക്ത പൊലീസ് പിന്തുടർന്ന് പണം കൈമാറുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    
News Summary - PWD engineer held while taking bribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.