ബംഗളൂരു: ഖുർആൻ സ്റ്റഡി സെന്റർ ബംഗളൂരുവിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന 'ഖുർആന്റെ തണലിൽ ഹൃദയങ്ങളിലേക്കുള്ള യാത്ര' ഖുർആൻ കാമ്പയിൻ ബംഗളൂരു സിറ്റിയുടെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. നവംബർ ഒന്നിന് ആരംഭിച്ച കാമ്പയിൻ ഡിസംബർ മൂന്നുവരെയാണ്. പ്രാദേശിക കുടുംബസംഗമങ്ങൾ, ഖുർആൻ ക്വിസ്, ഖുർആൻ പാരായണ മത്സരം, ഖുർആൻ ശാസ്ത്രമേളകൾ എന്നിവ നടക്കും.
കാമ്പയിന്റെ സമാപനമായി ഡിസംബർ നാലിന് കമ്മനഹള്ളി ആഫ്സൻ കൺവെൻഷൻ സെന്ററിൽ സമ്മേളനം നടക്കും. സമ്മേളനത്തിൽ പ്രഭാഷണങ്ങൾ, മെഗാ ക്വിസ് റൗണ്ട് മത്സരം, കുട്ടികളുടെ കലാ മത്സരങ്ങൾ എന്നിവ നടക്കും. പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും. ഇതിനായി സാദിഖ് മടിവാള ജനറൽ കൺവീനറും, തസ്നീം ഫിറോസ് അസി.കൺവീനറുമായ സ്വാഗത സംഘം കമ്മിറ്റി രൂപവത്കരിച്ചു.
22 വർഷത്തിലധികമായി ബംഗളൂരുവിൽ മലയാളികൾക്ക് ഇസ്ലാമികമായ ദിശാബോധം നൽകി പ്രവർത്തിക്കുന്ന സംവിധാനമാണ് ഖുർആൻ സ്റ്റഡി സെന്റർ. 30 വ്യത്യസ്ത സ്ഥലങ്ങളിൽ പഠനകേന്ദ്രങ്ങളുണ്ട്. 400 ലധികം പഠിതാക്കൾ നിലവിലുണ്ട്. കാമ്പയിനോട് അനുബന്ധിച്ച പ്രാദേശിക കുടുംബസംഗമങ്ങൾ, ഖുർആൻ പാരായണ മത്സരം, ഖുർആൻ ശാസ്ത്രമേള, ഖുർആൻ ക്വിസ് തുടങ്ങിയവയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 98440 60455, 99869 07363 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.