മംഗളൂരു: ആർ. അശോകയെ കർണാടക നിയമസഭ പ്രതിപക്ഷ നേതാവിന്റെ പദവിയിൽനിന്ന് നീക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദൾ നേതാക്കൾ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം ബി.ജെ.പി അധ്യക്ഷൻ വിജയേന്ദ്രക്ക് സമർപ്പിച്ചു.
ബജ്റംഗ് ദളിനെ പ്രതിപക്ഷ നേതാവ് നിയമസഭയിൽ ഗുണ്ട എന്ന് വിശേഷിപ്പിച്ചതാണ് പ്രകോപനം. താൻ മന്ത്രിയായിരുന്ന 2009ൽ മംഗളൂരു പബ് ആക്രമിച്ചവരെ മുഖം നോക്കാതെ അറസ്റ്റ് ചെയ്ത കാര്യം നിയമസഭയിൽ പറഞ്ഞ അശോക, ഗുണ്ടകൾക്കെതിരെ ആ ശൈലിയിൽ നടപടിയെടുക്കാൻ സർക്കാർ ആർജവം കാണിക്കണം എന്ന് കൂട്ടിച്ചേർത്തിരുന്നു.
മംഗളൂരു സെന്റ് ജെറോസ സ്കൂൾ പ്രശ്നം സംബന്ധിച്ച ചർച്ചയിലായിരുന്നു ഇത്. എന്നാൽ 2009ലെ പബ് ആക്രമണത്തിലും ഈ മാസം നടന്ന സ്കൂൾ ഉപരോധത്തിലും പങ്കെടുത്ത ബജ്റംഗ് ദൾ, വി.എച്ച്.പി പ്രവർത്തകരെ അശോക ഗുണ്ടകളായി ചിത്രീകരിച്ചു എന്ന് നിവേദക സംഘത്തിന് നേതൃത്വം നൽകിയ വി.എച്ച്.പി മേഖല സെക്രട്ടറി ശരൺ പമ്പുവെൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.