ബംഗളൂരു: കർണാടകയിലെ സ്കൂൾ വിദ്യാർഥികൾക്ക് ആഴ്ചയിൽ മൂന്നു ദിവസം റാഗി മാൾട്ട് നൽകുന്ന പദ്ധതി വ്യാഴാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. നിലവിൽ ആഴ്ചയിൽ അഞ്ചുദിവസം നൽകിവരുന്ന പാൽ ഇനി രണ്ടു ദിവസമാണ് ലഭിക്കുക. എല്ലാ സർക്കാർ സ്കൂളുകളിലെയും ഒമ്പത്,10 ക്ലാസുകളിലെ കുട്ടികൾക്ക് മുട്ട, നേന്ത്രപ്പഴം എന്നിവയും നൽകുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബങ്കാരപ്പ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.