ബംഗളൂരു: കഴിഞ്ഞ ദിവസം നഗരത്തിലെ വൈൻ സ്റ്റോറുകൾ, ഹോട്ടലുകൾ, ബാറുകൾ, അപ്പാർട്ട്മെന്റുകൾ, പി.ജി താമസകേന്ദ്രങ്ങൾ, ചായക്കടകൾ, ബേക്കറികൾ തുടങ്ങി അയ്യായിരത്തോളം സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ 3000 കേസുകളെടുത്തു. ഇതിൽ 2744 കേസുകളും സിഗരറ്റ് ആൻഡ് ടുബാകോ പ്രൊഡക്റ്റ് ആക്ട് പ്രകാരമുള്ളതാണ്.
പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉൽപന്നങ്ങളും മദ്യവും വിൽപന നടത്തിയവർക്കെതിരെ മൂന്ന് കേസുകളുമെടുത്തു. ട്രാഫിക് പൊലീസ് 13,468 വാഹനങ്ങൾ പരിശോധിച്ചതിൽ 196 പേർക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തു. പൊതുജനങ്ങളുടെ അഭ്യർഥന പ്രകാരമാണ് വാഹനങ്ങളിൽ പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.