റീബിൽഡ് വയനാട് എൻ.ജി.ഒ സംഗമം

ബംഗളൂരു: എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ, ഐഡിയൽ റിലീഫ് വിങ് (ഐ.ആർ.ഡബ്ല്യു) എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ നിലവിലെ അവസ്ഥ അറിയിക്കാനും, പുനരധിവാസ പ്രവർത്തനങ്ങൾക്ക് ബംഗളൂരുവിൽ നിന്നുള്ള പിന്തുണ ഉറപ്പുവരുത്താനും ലക്ഷ്യംവെച്ച് ബംഗളൂരുവിലെ വിവിധ എൻ.ജി.ഒ പ്രതിനിധികളുടെ യോഗം ചേർന്നു.

വയനാട്ടിലെ ദുരന്തവാർത്ത അറിഞ്ഞ ഉടൻ ബംഗളൂരുവിൽ നിന്നും ഐ.ആർ.ഡബ്ല്യുവിന്റെ സംഘം എച്ച്.ഡബ്ല്യു.എ ആംബുലൻസിന്റെ സഹായത്തോടെ രക്ഷാപ്രവർത്തനത്തിനായി പോയിരുന്നു. 'റീ ബിൽഡ് വയനാട്' പദ്ധതിയുടെ ഭാഗമായി ബംഗളൂരുവിൽനിന്നും പരമാവധി ഫണ്ട് സ്വരൂപിക്കുകയും അത് എച്ച്.ഡബ്ല്യു.എ മുഖേന അർഹതപ്പെട്ടവർക്ക് കൃത്യമായി എത്തിക്കാനുമാണ് അടുത്ത ഘട്ടത്തിൽ തീരുമാനിച്ചിട്ടുള്ളത്.

പദ്ധതിക്കായി എല്ലാ പ്രതിനിധികളുടെയും പിന്തുണ ആവശ്യപ്പെട്ടു. യോഗത്തിൽ 25ലേറെ എൻ.ജി.ഒ പ്രതിനിധികൾ പങ്കെടുത്തു. ഇൻഫെന്ററി റോഡിലെ ഫിറോസ് മാൻഷനിൽ ചേർന്ന യോഗത്തിൽ എച്ച്.ഡബ്ല്യു.എ പ്രതിനിധി ഷമീർ മുഹമ്മദ്, ഐ.ആർ.ഡബ്ല്യു പ്രതിനിധി ഹംസക്കുഞ്ഞ്, ഹസ്സൻകോയ, മജീദ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Rebuild Wayanad NGO meet at bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.