ബംഗളൂരു: സംസ്ഥാനത്ത് എസ്.എസ്.എൽ.സി, പി.യു പരീക്ഷകളിൽ തോറ്റവർക്ക് അതേ സ്കൂളിൽ പഠനം തുടരാൻ അവസരമൊരുക്കി കർണാടക വിദ്യാഭ്യാസ വകുപ്പ്. തോറ്റ വിദ്യാർഥികൾക്കും അതേ സ്കൂളിൽ റെഗുലർ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിച്ച് നിയമത്തിൽ ഭേദഗതി വരുത്തി. നിലവിൽ എസ്.എസ്.എൽ.സിക്കും പി.യു രണ്ടാംവർഷ പരീക്ഷക്കും തോൽക്കുന്ന വിദ്യാർഥികൾക്ക് അതേ ക്ലാസിൽ പഠിക്കാനാവില്ല. പ്രൈവറ്റായി പഠിച്ച് സപ്ലിമെന്ററി പരീക്ഷ എഴുതിയിട്ടും പരാജയപ്പെടുന്ന വിദ്യാർഥികൾ വീണ്ടും പരീക്ഷയെഴുതാൻ വരാനുള്ള സാധ്യത കുറവാണ്. ഇത്തരം വിദ്യാർഥികൾക്ക് പഠനാവസരം ഒരുക്കാൻ സ്കൂളിൽ തന്നെ അവരെ നിലനിർത്തുകയാണ് നല്ലതെന്നാണ് സർക്കാർ നിരീക്ഷണം. മുതിർന്ന വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികൾക്കൊപ്പം ഇരിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുള്ള വഴി കണ്ടെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.