മലയാണ്‍മ 2023 - മാതൃഭാഷാപുരസ്‌കാര ജേതാക്കൾക്ക് സ്വീകരണം

ബംഗളൂരു: ലോക മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷന്‍ നല്‍കികുന്ന മലയാണ്‍മ 2023 - മാതൃഭാഷാപുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ മലയാളം മിഷൻ കർണാടക ചാപ്റ്ററിലെ പ്രവർത്തകർക്ക് ബംഗളൂരുവിൽ സ്വീകരണമൊരുക്കുന്നു. മാർച്ച് അഞ്ചിന് വൈകീട്ട് മൂന്നിന് നിംഹാൻസ് ആശുപത്രിക്കു സമീപം ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി (എസ്.ടി.സി.എച്ച്) സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്വീകരണ ചടങ്ങിൽ ഡോ. സുനിൽ പി. ഇളയിടം മുഖ്യ പ്രഭാഷണം നടത്തും.

ഭാഷാപ്രവര്‍ത്തകര്‍ക്ക് നൽകുന്ന ‘ഭാഷാമയൂരം’ പുരസ്‌കാരത്തിന് മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ. ദാമോദരന്‍, മലയാള ഭാഷയെ സാങ്കേതിക സൗഹൃദമാക്കുന്നതിനുള്ള നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന ഭാഷാപ്രതിഭാപുരസ്‌കാരത്തിന് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിക്ക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷൻ, മികച്ച മലയാളം മിഷന്‍ അധ്യാപകര്‍ക്ക് നല്‍കുന്ന ബോധി അധ്യാപക പുരസ്‌കാരത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശത്തിന് കര്‍ണ്ണാടക ചാപ്റ്ററില്‍ നിന്നുള്ള അധ്യാപികയായ മീര നാരായണന്‍ എന്നിവരാണ് അര്‍ഹരായത്. കൂടുതൽ വിവരങ്ങൾക്ക് 9739200919, 8884840022.

Tags:    
News Summary - Reception for Award winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.