ബംഗളൂരു: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കർണാടക ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു. യാത്രയുടെ ഓരോ ഘട്ടം പിന്നിടുമ്പോഴും മനസ്സും ഹൃദയവും സംശുദ്ധമാക്കാൻ കൂടുതൽ പ്രയത്നിക്കണമെന്ന് അദ്ദേഹം തീർഥാടകരെ ഓർമിപ്പിച്ചു. കർണാടക സർക്കാർ തീർഥാടകർക്ക് ഒരുക്കിയ സൗകര്യത്തെയും സാദിഖലി ശിഹാബ് തങ്ങൾ പ്രശംസിച്ചു. ഹെഗ്ഡെനഗരിലെ ഹജ്ജ് ഭവനിലാണ് ക്യാമ്പിന് സൗകര്യമൊരുക്കിയിട്ടുള്ളത്. 11,000ത്തോളം തീർഥാടകർക്കാണ് കർണാടകയിൽ നിന്ന് ഇക്കുറി ഹജ്ജിന് അവസരം ലഭിച്ചത്. വിശുദ്ധ ഹജ്ജ് നിർവഹിക്കാൻ കർണാടക സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് മക്കയിലേക്ക് യാത്ര പോകുന്ന ഹാജിമാരെ സഹായിക്കാനായി ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു വർഷങ്ങളായി നടത്തി വരുന്ന ഹജ്ജ് വളന്റിയർ സേവനം ഈ വർഷവും തുടരുന്നുണ്ട്. 25ഓളം വളന്റിയർമാരാണ് ഈ വർഷം സേവനമനുഷ്ഠിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.