മംഗളൂരു: ഫൽഗുനി പുഴയിൽ മണൽ ഖനനം നടത്തിയ 15 തോണികളും മണൽ കടത്തിയ രണ്ട് ടിപ്പർ ലോറികളും മംഗളൂരു ബജ്പെ പൊലീസ് പിടിച്ചെടുത്തു. 17.50 ലക്ഷം രൂപയുടെ സാധനങ്ങൾ കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച പുലർച്ചെ നാലോടെ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് നന്ത്യയിൽ കൈകാണിച്ച് നിർത്താതെ പോയ രണ്ട് ടിപ്പർ ലോറികൾ പൊലീസ് പിന്തുടർന്നെങ്കിലും വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. രണ്ട് ലോറികളിലും മണൽ നിറച്ചിരുന്നു.
ഫാൽഗുനി പുഴയിൽ ചെന്നപ്പോൾ മണൽ ഖനനത്തിൽ ഏർപ്പെട്ടവർ വെള്ളത്തിൽ ചാടി നീന്തി രക്ഷപ്പെട്ടു. മണൽ നിറച്ച തോണി, ഭാഗികമായി നിറച്ച എട്ട് തോണികൾ, നിറക്കാൻ നിർത്തിയ ആറ് തോണികൾ കണ്ടെത്തി. ടിപ്പർ ലോറി ഉടമ കെ.വി. റിയാസ്, ഡ്രൈവർമാരായ കെ. നൗഷാദ്, വി. നൗഫൽ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.