ബംഗളൂരു: ബംഗളൂരുവിൽ നിന്നും ചെൈന്നയിലേക്കുള്ള യാത്രക്കാരൻ എന്ന വ്യാജേന എയർപോർട്ടിലെത്തി നിയന്ത്രിത മേഖലയിൽ അതിക്രമിച്ചു കയറി ദൃശ്യങ്ങൾ പകർത്തിയതിന് യുവാവിനെ എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശിയായ വികാസ് ഗൗഡ എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 12ന് വികാസ് പുറത്തുവിട്ട വിഡിയോയിൽ സെക്യൂരിറ്റി ജീവനക്കാരെ കബളിപ്പിക്കുന്ന ദൃശ്യങ്ങളടക്കമുണ്ട്. ടെർമിനൽ 2 ലെ അതീവ സുരക്ഷ മേഖലകളിലടക്കം അതിക്രമിച്ച് കയറുകയും ഒളികാമറ വഴി ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതിനാണ് പൊലീസിന്റെ നടപടി. സുരക്ഷ പരിശോധന കഴിഞ്ഞ ശേഷം ബോർഡിങ് ഗേറ്റിലേക്കു പോകുന്നതിന് പകരമാണ് വിഡിയോ പകർത്താനിറങ്ങിയത്. യുവാവിന്റെ ഫോൺ പൊലീസ് കണ്ടുകെട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.