ബംഗളൂരു: ഗൗതമബുദ്ധന്‍റെ ജന്മദിനമായ ബുദ്ധപൂർണിമ നാളായ വെള്ളിയാഴ്ച ബംഗളൂരു നഗരത്തിൽ കശാപ്പ് നിരോധിച്ച് ബി.ബി.എം.പി ഉത്തരവിറക്കി. രാമനവമി, മഹാശിവരാത്രി ആഘോഷവേളകളിലും സമാനമായ രീതിയിലുള്ള നിരോധനം ബി.ബി.എം.പി ഏര്‍പ്പെടുത്തിയിരുന്നു. ലൈസന്‍സുള്ള 3000 ഇറച്ചി കടകളും മൂന്ന് അംഗീകൃത കശാപ്പുശാലകളുമാണ് നഗരത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.