ശ്രീനാരായണ സമിതി ആശാൻ പഠനകേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് സമിതി അധ്യക്ഷൻ എൻ. രാജമോഹൻ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: മഹാകവി കുമാരനാശാന് ഉചിതമായ സ്മാരകം ബംഗളൂരുവിൽ സ്ഥാപിക്കുമെന്ന് ശ്രീനാരായണ സമിതി അധ്യക്ഷൻ എൻ. രാജമോഹൻ പറഞ്ഞു. ശ്രീനാരായണ സമിതി ആശാൻ പഠനകേന്ദ്രം ആഭിമുഖ്യത്തിൽ ഗുരുമന്ദിരം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച, മഹാകവി കുമാരനാശാെൻറ നൂറാം വാർഷിക അനുസ്മരണവും സാഹിത്യ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമിതി അങ്കണത്തിൽ ആശാെൻറ സ്മൃതി മണ്ഡപം സ്ഥാപിക്കാനുള്ള നടപടികൾ എത്രയും വേഗം പൂർത്തീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ചടങ്ങിൽ ആശാൻ പഠനകേന്ദ്രം ചെയർമാൻ വി.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.‘ആശാൻ സ്മൃതിയുടെ നൂറു വർഷങ്ങൾ’ എന്ന വിഷയത്തിൽ കവി പി.പി. ശ്രീധരനുണ്ണി പ്രഭാഷണം നടത്തി.
സാഹിത്യ ചർച്ച ഗോപിനാഥ് വന്നേരി ഉദ്ഘാടനം ചെയ്തു. ഗോപകുമാർ ഐ.ആർ.എസ്, കൃഷ്ണകുമാർ കടമ്പൂർ, കേരള സമാജം പ്രസിഡൻറ് സി.പി. രാധാകൃഷ്ണൻ, ആർ.വി. ആചാരി, പ്രേംരാജ്, എസ്. സലിംകുമാർ എന്നിവർ സംസാരിച്ചു. സമിതി ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.