പുകവലിക്കാർ ആപ്പിലാകും

ബംഗളൂരു: പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നവരെ കുടുക്കാൻ മൊബൈൽ ആപ്ലിക്കേഷൻ വരുന്നു. സംസ്ഥാന പുകയില നിയന്ത്രണ സെല്ലിന്‍റെ 'സ്റ്റോപ് ടുബാക്കോ' എന്ന ആപ്പ് രണ്ടുമാസത്തിനുള്ളിൽ നിലവിൽവരും. പുകവലിക്കുന്നവരുടെയോ അതുമായി ബന്ധപ്പെട്ടവരുടെയോ ചിത്രങ്ങളടക്കം ഇതിൽ പങ്കുവെച്ച് വിവരങ്ങൾ നൽകിയാൽ അധികൃതർ സ്ഥലത്തെത്തി നടപടി സ്വീകരിക്കും.

ഇതിനായി താലൂക്ക് തലത്തിൽ പരാതികൾ പരിഹരിക്കാനും പരിശോധന നടത്താനുമുള്ള സ്‌ക്വാഡുകൾ രൂപവത്കരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.സ്ഥിരമായി നിയമലംഘനങ്ങൾ നടക്കുന്ന പ്രദേശങ്ങളുടെയോ സ്ഥാപനങ്ങളുടെയോ ചിത്രങ്ങൾ ആപ്പിലൂടെ പങ്കുവെക്കാം. പരാതിക്കാരന്‍റെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതിൽ നൽകാം.

പുകയിലനിയന്ത്രണ സെല്ലിന്‍റെ കേന്ദ്രീകൃത സംവിധാനത്തിലാണ് ഈ വിവരങ്ങൾ എത്തുക. തുടർന്ന് പരാതി അതത് ജില്ലകളിലേക്കും താലൂക്ക് തലത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക സ്‌ക്വാഡിനും കൈമാറും. പരാതി ലഭിച്ച് നിശ്ചിത സമയത്തിനുള്ളിൽ സ്‌ക്വാഡ് സ്ഥലത്തെത്തി നടപടി സ്വീകരിക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

Tags:    
News Summary - Strict action is coming against smokers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.