ബംഗളൂരു: മുഖ്യമന്ത്രിയോടുള്ള നന്ദി സൂചകമായി സൗജന്യ ബസ് ടിക്കറ്റുകൾ കൊണ്ട് നിർമിച്ച ഹാരമണിയിച്ച് വിദ്യാർഥിനി. അരസിക്കരെ സ്വദേശിനിയും ഒന്നാം വർഷ നിയമ വിദ്യാർഥിനിയുമായ എം.എ ജയശ്രീയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ബസ് ടിക്കറ്റുകൾ കൊണ്ടുള്ള ഹാരമണിയിച്ചത്.
സിദ്ധരാമയ്യ സർക്കാർ നടപ്പിലാക്കിയ സൗജന്യ പദ്ധതികൾ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞതുകൊണ്ടാണ് ടിക്കറ്റുകൾ സൂക്ഷിച്ച് മാലയുണ്ടാക്കിയതെന്നും ഈയൊരു അവസരത്തിനായി മാസങ്ങളായി കാത്തിരിക്കുകയായിരുന്നുവെന്നും വിദ്യാർഥിനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.