ബംഗളൂരു: സ്കൂൾ മുറ്റത്ത് കെട്ടിനിൽക്കുന്ന വെള്ളത്തിൽ കളിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ അധ്യാപിക വടികൊണ്ട് അടിക്കുന്നതിനിടെ വിദ്യാർഥിയുടെ പല്ല് പൊട്ടി.
ജയനഗറിലെ ഹോളി ക്രൈസ്റ്റ് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി അശ്വിന്റെ പല്ലാണ് പൊട്ടിയത്. ഉച്ചഭക്ഷണത്തിനു ശേഷം വെള്ളത്തിൽ കളിക്കുകയായിരുന്നു അശ്വിൻ. ഇതിൽ പ്രകോപിതയായ ഹിന്ദി അധ്യാപിക അസ്മത്ത് അശ്വിന്റെ മുഖത്ത് വടികൊണ്ട് അടിച്ചുവെന്നാണ് പരാതി. വിദ്യാർഥിയെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയനഗർ പൊലീസ് സ്റ്റേഷനിൽ അശ്വിന്റെ പിതാവ് നൽകിയ പരാതിയിൽ അധ്യാപിക അസ്മത്തിനെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.