മംഗളൂരു: ഭൂമിയുടെ മാപ്പ് നൽകുന്നതിന് 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജില്ല ഡെപ്യൂട്ടി കമീഷണർ ഓഫിസ് ജീവനക്കാരനെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. ആർ.ടി.സി വിഭാഗം ഭൂസർവേയർ എസ്.ജി. ശീതൾ രാജാണ് അറസ്റ്റിലായത്.
ഓൺലൈൻ വഴി അപേക്ഷ നൽകി 1500 രൂപ ഫീസ് അടച്ച ഉടമയുടെ ഭൂമി കഴിഞ്ഞ മാസം 29ന് ശീതൾ രാജ് സർവേ നടത്തിയിരുന്നു. സ്കെച്ച് നൽകണമെങ്കിൽ 5000 രൂപ വേണം എന്ന് ആവശ്യപ്പെട്ടു. പിന്നീട് ഇത് 4000 രൂപയായി ഇളവ് ചെയ്തു. ഭൂവുടമ നൽകിയ പരാതിയനുസരിച്ച് വലവിരിച്ച ലോകായുക്ത ശീതൾരാജ് പണം സ്വീകരിക്കുന്നത് കൈയോടെ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.