അതുൽ, നിഖിത

ടെക്കിയുടെ ആത്മഹത്യ: ചോദ്യംചെയ്യലിന് ഹാജരാവാൻ ഭാര്യക്ക് നോട്ടീസ്

ബംഗളൂരു: ടെക്കി ജീവനൊടുക്കിയ സംഭവത്തില്‍ ഭാര്യ നിഖിതക്ക് പൊലീസ് സമന്‍സ് നല്‍കി. മൂന്ന് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണം. മരിച്ച അതുലിന്റെ സഹോദരന്‍ ബികാസ് കുമാറിന്റെ പരാതിയിലാണ് നടപടി. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.

അന്വേഷണ സംഘം ഉത്തര്‍പ്രദേശില്‍ എത്തിയപ്പോള്‍ നിഖിത ഉൾപ്പെടെയുള്ളവര്‍ ഒളിവില്‍ പോയതായി ബംഗളൂരു പൊലീസ് അറിയിച്ചിരുന്നു. 24 പേജുള്ള ആത്മഹത്യക്കുറിപ്പും മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള വിഡിയോയും പങ്കുവെച്ചായിരുന്നു യു.പി സ്വദേശിയായ അതുല്‍ സുഭാഷ് ജീവനൊടുക്കിയത്.

ബംഗളൂരു ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയില്‍ എക്‌സിക്യൂട്ടിവ് എഡിറ്ററായിരുന്നു അതുല്‍ സുഭാഷ്.

Tags:    
News Summary - Techie's suicide: Notice to wife to appear for questioning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.