ബംഗളൂരു: പോക്സോ കേസിലെ ഇരയെ പ്രതി പിന്നീട് വിവാഹം കഴിക്കുകയും കുഞ്ഞ് ജനിക്കുകയും ചെയ്തതോടെ നിയമനടപടികൾ റദ്ദാക്കി കർണാടക ൈഹകോടതി. മാണ്ഡ്യയിലെ താമസക്കാരനാണ് പ്രതി. 2021ലാണ് പ്രായപൂർത്തിയാകാത്ത മകളെ കാണാനില്ലെന്ന് പിതാവ് അരിക്കരെ പൊലീസിൽ പരാതി നൽകിയത്.
പിന്നീട് പെൺകുട്ടിയെ പ്രതിയോടൊപ്പം കണ്ടെത്തി. തുടർന്ന് പോക്സോ നിയമ പ്രകാരവും ഐ.പി.സി വകുപ്പുപ്രകാരവും കേസെടുത്തു. ജയിലിലായിരുന്ന പ്രതി ജാമ്യം നേടി 2021 മേയ് 31നാണ് പെൺകുട്ടിയെ വിവാഹം കഴിച്ചത്.
ഇവർക്ക് കുഞ്ഞും ജനിച്ചു. കേസിൽ മാണ്ഡ്യയിലെ രണ്ടാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിൽ വിചാരണ നടക്കവെ പോക്സോ കേസും ബലാത്സംഗകേസും റദ്ദാക്കണമെന്ന് ആവശ്യെപ്പട്ട് പ്രതി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് കെ. നടരാജന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് നടപടികൾ റദ്ദാക്കി ഉത്തരവിട്ടത്.
കുഞ്ഞിന്റെയും മാതാവിന്റെയും താൽപര്യവും ഭാവിയും പരിഗണിച്ചാണ് നടപടിയെന്നും കോടതി പറഞ്ഞു.പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നും ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ സ്വതന്ത്രതീരുമാനമെടുക്കാൻ കഴിവുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ദമ്പതികൾ സമാധാനപൂർണമായ ജീവിതമാണ് നയിക്കുന്നതെന്നും ഭർത്താവിനെ കുറ്റവിമുക്തനാക്കണമെന്ന് പെൺകുട്ടി ആവശ്യെപ്പട്ടതായും കോടതി പറഞ്ഞു. പിതാവിൽ നിന്നുള്ള മർദനം സഹിക്കവയ്യാതെ സ്വന്തം ഇഷ്ടപ്രകാരമാണ് പെൺകുട്ടി പ്രതിക്കൊപ്പം പോയതെന്നും പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.