കെ.എം. ഭരതൻ, 

ട്രക്കിംഗിനിടെ കാണാതായ യുവാവി​െൻറ മൃതദേഹം 4000 അടി താഴ്ചയിൽ

മംഗളൂരു: ചിക്കമകളൂരു ജില്ലയിലെ പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ മുഡിഗെരെ ബാലുർ ഹൊബ്ലി മലമുകളിൽ സാഹസിക സഞ്ചാരത്തിന് എത്തി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ബംഗളൂരു സ്വദേശി കെ.എ.ഭരതി​െൻറ(30) ജഡം 4000ത്തോളം അടി താഴ്ചയിൽ ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടി താലൂക്ക് പരിധിയിലെ മൈഡാഡി താഴ്‌വരയിൽ വീണുകിടക്കുകയായിരുന്നു.

ഈ മാസം ആറിന് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എഞ്ചിനീയറിംഗ് ബിരുദധാരിയായ യുവാവ്.റാണി ഝരി മലയിൽ ട്രക്കിംഗിന് പോവുന്നു എന്നായിരുന്നു പറഞ്ഞത്.വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ വെള്ളിയാഴ്ച ബാലുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പൊലീസ് സഹായത്തോടെ നടത്തിയ തെരച്ചിലിൽ ഭരതിന്റെ ടി ഷർട്ട്, മൊബൈൽ ഫോൺ, ബൈക്ക് എന്നിവ മലയുടെ നെറുകയിൽ പുറംകാഴ്ച സ്ഥലത്ത് ശനിയാഴ്ച കണ്ടെത്തി.പിന്നീട് മൃതദേഹവും. അബദ്ധത്തിൽ സംഭവിച്ച അപകടമോ ആത്മഹത്യയോ ആകാമെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - The body of the youth who went missing while trekking was found at a depth of 4000 feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.