ബംഗളൂരു: കർണാടക ഗഡഗ് ജില്ലയിൽ ഡോക്ടറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
റോണ താലൂക്കിൽ ഹിറെഹാൽ ഗ്രാമത്തിലെ ഡോ. ശശിധർ ഹട്ടിയാണ് (52) മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. മുറിയിൽനിന്ന് ആത്മഹത്യ കുറിപ്പ് കിട്ടിയതായി പൊലീസ് പറഞ്ഞു.
പ്രാദേശിക കോൺഗ്രസ് നേതാവ് ശരണ ഗൗദ പാട്ടീലാണ് താൻ ജീവനൊടുക്കാൻ കാരണമെന്നാണ് കത്തിലുള്ളത്.
കണക്കുകൾ ദിവസവും കൃത്യമായി സമർപ്പിച്ചിട്ടും പാട്ടീൽ കൂടുതൽ പണം ആവശ്യപ്പെടുകയാണ്. ഉന്നതങ്ങളിലുള്ള സ്വാധീനം തനിക്കെതിരെ ഉപയോഗിക്കുമെന്ന ഭീതിയിലാണ് ജീവനൊടുക്കിയത്.
മണൽ മാഫിയ ബന്ധമാണ് ഡോക്ടറുടെ ആത്മഹത്യയിൽ കലാശിച്ചതെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. ഇരുവരും മണൽ കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.