ബംഗളൂരു: യുവതിയുടെ നഗ്നദൃശ്യങ്ങൾ വിഡിയോയിൽ പകർത്തി വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തെത്തുടർന്ന് മൂന്ന് പൊലീസുകാർക്കെതിരെ നടപടി. ആത്മഹത്യക്ക് ശ്രമിച്ചവരിൽ രണ്ടുപേർ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി മരണപ്പെട്ടിരുന്നു. പൊലീസ് ഇൻസ്പെക്ടർ പി.പി. സന്തോഷിനെ കൂടാതെ അസി. സബ് ഇൻസ്പെക്ടറും കോൺസ്റ്റബിളുമാണ് സസ്പെൻഷനിലായത്. ചാമരാജ് നഗർ എസ്.പി നന്ദിനിയുടേതാണ് നടപടി. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി ബന്ധപ്പെട്ട കേസിൽ പോക്സോ വകുപ്പ് ചുമത്തിയില്ലെന്നും പട്ടികജാതി-പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം കേസെടുത്തില്ലെന്നുമാണ് പൊലീസുകാർക്കെതിരായ നടപടിക്ക് കാരണം.
ചന്ദഗലു ഗ്രാമത്തിലെ മഹാദേവനായക് (65), കുടുംബാംഗം ലീലാവതി (45) എന്നിവരാണ് മരിച്ചത്. മഹാദേവനായകിന്റെ ഭാര്യ ഗൗരമ്മ (60), റിഷിത (21) എന്നിവരുടെ നില ഗുരുതരമാണ്. യുവാവ് യുവതിയുടെ നഗ്നവിഡിയോ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതുസംബന്ധിച്ച് കെ.ആർ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും കാര്യമായ നടപടിയെടുത്തില്ല. മഹാദേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം തലബെട്ടയിലെത്തിയ നാലുപേരും വിഷം കഴിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.