രണ്ട് കോടി രൂപ എന്ന വ്യാജേന പൊടിയുപ്പ് നിറച്ച പെട്ടികൾ!; പണമിടപാടിലെ തരികിടയെന്ന് പൊലീസ്

മംഗളൂരു: രണ്ട് കോടി രൂപ എന്ന വ്യാജേന പൊടിയുപ്പ് നിറച്ച പെട്ടികളാണ് ശിവമോഗയിൽ റയിൽവേ സ്റ്റേഷനിൽ ഉടമസ്ഥരില്ലാതെ കണ്ടെത്തിയതെന്ന് പൊലീസ്.അറസ്റ്റിലായ സബീഉല്ല,ബാബ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പണമിടപാടിലെ തരികിട വെളിപ്പെടുത്തിയതെന്ന് ശിവമോഗ്ഗ ജില്ല പൊലീസ് സൂപ്രണ്ട് ജി.കെ.മിഥുൻ കുമാർ പറഞ്ഞു.

ഗോവ സ്വദേശി രാജേഷ് യാദവ്,തിപ്തൂരിലെ ഗിരീഷ് എന്നിവരുമായി അറസ്റ്റിലായവർ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. രണ്ട് കോടി രൂപ ഗോവയിൽ എത്തിക്കാൻ പ്രയാസമായതിനാൽ ശിവമോഗ്ഗയിൽ വന്ന് കൊണ്ടുപോവാൻ പറയുകയായിരുന്നുവത്രെ. അത്രയും തുകയുടെ നോട്ടുകൾ രണ്ട് പെട്ടികളിൽ അടച്ച് റയിൽവേ സ്റ്റേഷനിൽ വെച്ചതായി അവരെ അറിയിക്കുകയായിരുന്നു.അതിനിടെയാണ് മറ്റ് പൊല്ലാപ്പുകൾ. അജ്ഞാത പെട്ടികൾ ഏറെ പരിഭ്രാന്തി പരത്തിയിരുന്നു.തിങ്കളാഴ്ച പുലർച്ചെ ബോംബ് സ്ക്വാഡ് പെട്ടികൾ തുറന്നു പരിശോധന നടത്തിയാണ് അകത്ത് പൊടിയുപ്പാണെന്ന് കണ്ടെത്തിയത്.

Tags:    
News Summary - The police said that there were irregularities in the money transactions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.