ബംഗളൂരു: മയക്കുമരുന്ന് വിപത്തിനെതിരെ തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിസേഷൻ സെമിനാർ നടത്തി. മയക്കുമരുന്നിന്‍റെ ഉപയോഗവും അത്തരത്തിലുള്ള സംസ്കാരവും സമൂഹത്തെ മഹാദുരന്തത്തിലേക്ക് നയിക്കുമെന്നും ഈ വിപത്തിനെതിരെ എല്ലാവരും ഒരുമിച്ച് നീങ്ങണമെന്നും ഡോ. എം.പി. രാജൻ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
വിദ്യാർഥികളെ വഴിതെറ്റിക്കുന്ന മയക്കുമരുന്ന് ലോബികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണം. യുവതലമുറയെ സംരക്ഷിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. ക്രിസ്മസ് ദിനത്തിലാണ് ലഹരി വിരുദ്ധ സെമിനാർ നടത്തിയത്. സാമൂഹിക സ്വസ്ഥത ഇല്ലാതാക്കുന്ന മയക്കുമരുന്നിനെതിരെ ബോധവത്കരണമടക്കം നടത്തി ഈ വിപത്തുതുടച്ചുനീക്കണമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത കൽപന പ്രദീപ് പറഞ്ഞു.
പി.കെ. കേശവൻ നയേർ അധ്യക്ഷത വഹിച്ചു. ആർ.വി. ആചാരി , സുരേഷ് കോഡൂർ , സി. കുഞ്ഞപ്പൻ ,ഡെന്നിസ് പോൾ, സി. ജേക്കബ് , ആർ. വി. പിള്ള , പൊന്നമ്മ ദാസ് , തങ്കമ്മ സുകുമാരൻ , ഉമേഷ് ശർമ, ശ്രുകണ്ഠൻ നായർ ,പ്രദീപ് പി.പി എന്നിവർ സംസാരിച്ചു. പി. മോഹൻദാസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.