ബംഗളൂരു: തിപ്പസാന്ദ്ര ഫ്രൻഡ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ‘ജനാധിപത്യം ഒരു പഠനം ’ എന്ന സെമിനാർ പരമ്പരക്ക് തുടക്കമായി.
ഇതിന്റെ ആദ്യ ഭാഗമായി ‘സ്വാതന്ത്ര്യ ബോധം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ എഴുത്തുകാരൻ മുഹമ്മദ് കുനിങ്ങാട് മുഖ്യപ്രഭാഷണം നിർവഹിച്ചു. മനുഷ്യാത്മാവിന്റെയും മാനുഷികതയുടെയും സൂര്യപ്രകാശം പകരുന്ന തുറന്ന ജാലകമാണ് സ്വാതന്ത്ര്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യമില്ലാത്ത ജീവിതം ആത്മാവില്ലാത്ത ശരീരം പോലെയാണെന്നും നമ്മുടെ ജനാധിപത്യ-മതേതരത്വ സങ്കൽപങ്ങൾ ഇതിനകം ലോകത്ത് സ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വത്വ ബോധത്തിലേക്ക് ചരിത്രബോധം ചേർത്തുവെക്കുമ്പോഴാണ് ഒരാളിൽ സ്വാതന്ത്ര്യബോധം വരുന്നതെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത അനീസ് സി.സി.ഒ പറഞ്ഞു. വൈസ് പ്രസിഡന്റ് എ.കെ. രാജൻ അധ്യക്ഷത വഹിച്ചു.
ചർച്ചയിൽ ആർ.വി. പിള്ള, ശ്രീകണ്ഠൻ നായർ , രവി കുമാർ തിരുമല, ഡോ. ശിവരാമകൃഷ്ണൻ, പി.പി. പ്രദീപ് എന്നിവർ പങ്കെടുത്തു. പി. മോഹൻദാസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.