ബംഗളൂരു: മാലിന്യം കലർന്ന ജലം കുടിച്ചതിനെത്തുടർന്ന് തുമകുരുവിൽ രണ്ടുപേർ മരിച്ചു. മധുഗിരി ചിന്നനഹള്ളിയിലാണ് സംഭവം. ചിക്കകദാസപ്പ (76), പെദ്ദണ്ണ (72) എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ തിങ്കളാഴ്ച നൂറോളം പേർക്കാണ് അസുഖബാധയുണ്ടായത്. ഗ്രാമത്തിലെ ഉത്സവത്തിൽ വിതരണംചെയ്ത കുടിവെള്ളത്തിലാണ് മലിനജലം കലർന്നത്. തുമകുരു ജില്ല ചുമതലയുള്ള മന്ത്രി കൂടിയായ ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.