ബംഗളൂരു: എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെയും അക്കാദമീഷ്യൻ ഷെയ്ക്ക് ഷൗക്കത്ത് ഹുസൈനെയും യു.എ.പി.എ ചുമത്തി വിചാരണ ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ബംഗളൂരു ഫ്രീഡം പാർക്കിൽ വിവിധ സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രതിഷേധിച്ചു. യു.എ.പി.എ എന്നത് നിർദയമായ നിയമമാണെന്നും നിയമം പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.