ബംഗളൂരു: ഇന്ത്യയുടെ മതേതരത്വത്തെ തകർക്കാനാണ് ഏകസിവിൽ കോഡ് കൊണ്ടുവരുന്നതെന്നും നയത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും ബാംഗ്ലൂർ നോർത്ത് റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ആവശ്യപ്പെട്ടു.
ഇത് ഒരു സമുദായത്തെ മാത്രം ബാധിക്കുന്നതല്ല. വ്യത്യസ്ത മതസ്ഥരും വ്യത്യസ്ത ആചാരങ്ങളുമാണ് ഇവിടെയുള്ളത്. അതാണ് ഇന്ത്യയെ ഇതര രാജ്യങ്ങളിൽ നിന്ന് മഹത്ത്വപ്പെടുത്തുന്നത്. ഈ സംസ്കാരവൈവിധ്യത്തെ നഷ്ടപ്പെടുത്തിയാൽ മരണപ്പെടുന്നത് ഇന്ത്യയാണെന്ന് ഭരണകൂടം തിരിച്ചറിയണമെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് പി.എം. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. റസാഖ് മൗലവി ഉദ്ഘാടനംചെയ്തു. എസ്.കെ.ജെ.എം സെൻട്രൽ കൗൺസിൽ നിർവാഹക സമിതി അംഗം എം.കെ. അയ്യൂബ് ഹസനി മുഖ്യപ്രഭാഷണം നടത്തി. ഹുസൈനാർ ഫൈസി, അബ്ദുറസാഖ് ഫൈസി രിഫാഈ, ലത്തീഫി ഷഹീർ കൗസരി, സബീർ കൗസരി, ആഷിക് വാഫി തുടങ്ങിയവർ സംസാരിച്ചു. മനാഫ് നജാഹി സ്വാഗതവും അശ്റഫ് മൗലവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.