ജ്യൂസ് കുടിച്ച പണം ചോദിച്ചതി​െൻറ പേരില്‍ ബംഗളൂരുവിൽ മലയാളിയുടെ കടയിൽ അക്രമം

ബംഗളൂരു: ജ്യൂസ് കുടിച്ച പണം ചോദിച്ചതിന്റെ പേരില്‍ മലയാളികള്‍ക്കു നേരെ ബംഗളൂരുവില്‍ അക്രമം. കമ്മനഹള്ളി ചര്‍ച്ചിനു സമീപം കണ്ണൂര്‍ പിണറായി സ്വദേശികളായ ഷംസീറും സഹോദരങ്ങളും ചേര്‍ന്നു നടത്തുന്ന ജ്യൂസി ഫ്രഷ് കടയിലാണ് മൂന്ന് പേര്‍ ചേര്‍ന്ന് അക്രമം അഴിച്ചു വിട്ടത്. ജ്യൂസ് കുടിച്ചതിന്റെ പണം ചോദിച്ചപ്പോള്‍ കടയിലുണ്ടായിരുന്ന സഹോദരങ്ങളായ അജ്മലിനെയും സജീറിനെയും മൂന്നു പേരടങ്ങുന്ന സംഘം അക്രമിക്കുകയായിരുന്നു. മലയാളി കൂട്ടായ്മ കമ്മനഹള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടയുടമ ബാനസ് വാടി പൊലീസ് സ്‌റ്റേഷനില്‍ പാരിതി നല്‍കി.


Tags:    
News Summary - Violence at a Malayali's shop in Bengaluru for asking for money after drinking juice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.