ബംഗളൂരു: ബംഗളൂരുവിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ലാൽബാഗ് ഉദ്യാനത്തിൽ (ബൊട്ടാണിക്കൽ ഗാർഡൻ) സന്ദർശക ഫീസ് വർധിപ്പിച്ചു.
12 വയസ്സിന് മുകളിലുള്ളവരുടെ ടിക്കറ്റ് നിരക്ക് 30 രൂപയിൽനിന്ന് 50 രൂപയായും ആറു മുതൽ 12 വയസ്സു വരെയുള്ളവരുടേത് 10 രൂപയിൽനിന്ന് 20 രൂപയായുമാണ് വർധിപ്പിച്ചത്. സംസ്ഥാന ഹോർട്ടികൾച്ചറൽ വകുപ്പിന് കീഴിലാണ് ലാൽബാഗ്.
ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിൽ ലാൽബാഗിലെ സ്ഥിരം സന്ദർശകർ പ്രതിഷേധിച്ചു. ഒട്ടേറെ പേർ ദിവസവും ലാൽബാഗിൽ നടക്കാനെത്താറുള്ളതാണ്. ഉദ്യാനം പരിപാലിക്കുന്നതിനുള്ള ചെലവ് കണക്കിലെടുത്താണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും റിപ്പബ്ലിക് ദിനാഘോഷത്തിന്റെയും ഭാഗമായി ഇവിടെ നടന്നുവരുന്ന പുഷ്പ പ്രദർശനം കാണാൻ ലക്ഷക്കണക്കിന് സന്ദർശകർ എത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.