ബംഗളൂരു: കനത്ത മഴയുടെ ദുരന്തങ്ങൾ തുടരുന്ന സാഹചര്യത്തിൽ കുടക് ജില്ലയിലെ ജലാശയങ്ങളിലും വെള്ളച്ചാട്ടങ്ങളിലും സാഹസിക പ്രവർത്തനങ്ങൾ അധികൃതർ വിലക്കി.
ജില്ല ഡെപ്യൂട്ടി കമീഷണർ വെങ്കട് രാജ ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. കുടക് ജില്ലയിൽ വെള്ളച്ചാട്ടങ്ങൾ, അരുവികൾ, പൊതു തടാകങ്ങൾ, അണക്കെട്ടുകൾ, റിസർവോയറുകൾ തുടങ്ങിയ ജലാശയങ്ങളിലേക്ക് പൊതുജനങ്ങളും വിനോദ സഞ്ചാരികളും ഇറങ്ങുന്നത് തടഞ്ഞാണ് ഉത്തരവ്.
അതേസമയം, കുടക് ജില്ലയുടെ പല മേഖലയിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും മരം വീണ് വൈദ്യുതി ബന്ധം തകരാറിലായി. ജലാശയങ്ങളിൽ വെള്ളത്തിന്റെ നിരപ്പ് ഉയർന്നത് കണക്കിലെടുത്ത് സുരക്ഷ മുൻകരുതലിന്റെ ഭാഗമായാണ് ജില്ല ഡെപ്യൂട്ടി കമീഷണർ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.